സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ നരിക്കുനി കൊടോളി ഒടുപാറ ഡോ. കെ.പി.എ. ഇല്യാസിന് ജന്മനാട്ടില് സ്വീകരണം നല്കി. ഇല്യാസ് ആദ്യക്ഷരം കുറിച്ച കൊടോളി ജനകീയ എ. എല്‍. പി. സ്കൂളില്‍ വെച്ച് മെയ് 31-ന് വൈകിട്ട് 4-ന് പ്രദേശത്തെ കാരണവരായ ഒ. പി. കോയ സാഹിബ് ഇല്യാസിനെ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചതോടെ ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചു.വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇല്യാസിനെ ഘോഷ യാത്രയായി കൊടോളിയില്‍ ഒരുക്കിയ വേദിയിലേക്ക് ആനയിച്ചു.
തുടര്‍ന്ന് നടന്ന അനുമോദന ചടങ്ങ് നരിക്കുനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ശശീന്ദ്രന് അധ്യക്ഷതയില്‍ എം.കെ. രാഘവന് എം.പി. ഉദ്ഘാടനം ചെയ്തു. കളക്ടര്‍ പി.ബി. സലീം മുഖ്യാതിഥിയായിരുന്നു. കുന്ദമംഗലം എം. എല്‍. എ. പി. ടി. എ. റഹീം നാട്ടുകാരുടെ സ്നേഹോപഹാരം ഇല്യാസിനു കൈമാറി. ജില്ലാ പഞ്ചായത്ത് അംഗം ഐ.പി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി. ലൈല,നരിക്കുനി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.പി. ലൈല, എം.അബ്ദുള്‍ഖാദര്‍, പ്രശസ്ത സാഹിത്യകാരന് പി.കെ. പാറക്കടവ്, കുട്ടംബൂര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപിക കെ.കെ. വിലാസിനി, എം.ആര്. ആലിക്കോയ, പി. മൂസക്കുട്ടി, സി.ബാലന്, വി.കെ. ഗോപാലന്, പി. വസന്തകുമാരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്വാഗതസംഘം ജന. കണ്‍വീനര്‍ ഒ.പി. അബ്ദുറഹിമാന് സ്വാഗതവും വൈസ് ചെയര്മാന് സി. മോഹനന് നന്ദിയും പറഞ്ഞു.

ഒ. പി. കോയ സാഹിബ് ഇല്യാസിനെ ഹാരാര്‍പ്പണം നടത്തി സ്വീകരിക്കുന്നു
ഘോഷയാത്രക്ക് തയ്യാറെടുക്കുന്ന നാട്ടുകാര്‍
ജില്ലാ കളക്ടര്‍ പി.ബി. സലീം സംസാരിക്കുന്നു
ഇല്യാസ് സംസാരിക്കുന്നു