Sunday, June 17, 2012

Congratulation for 2012 Winners and NM Library Inauguration

Congratulation ceremony for 2012 Winners  and N.M Madrasa Library Inauguration
2012 വിജയികള്‍ക്ക് അനുമോദനവും ലൈബ്രറി ഉദ്ഘാടനവും

A congratulation ceremony was organized by SYS, SSF Kodoly unit for winners of SSLC, HSE and Medical Entrance examinations 2012 on June 17 at Janakeeya A.L.P School Kodoly Odupara. Koduvally M.L.A VM Ummer Master Inaugurated the program in presence of P Saseendran master (President, Narikkuni Panchayath), C.Muhammed Faizee (General Manager, Markasussaqafathissunniyya), M.Abdul Khadar (Member, Narikkuni Panchayath) and others. The Najathul Muamineen Madrasa Library- built using Central Madrasa Renewal Fund inaugurated during this occasion.

കൊടോളി ശാഖ SSF, SYS  എന്നിവയുടെ ആഭിമുഖ്യത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ത്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം സംഘടിപ്പിച്ചു. കൊടോളി ഒടുപാറ ജനകീയ എ.എല്‍. പി സ്കൂളില്‍ വെച്ച് 2012 ജൂണ്‍ 17 നു നടന്ന പരിപാടി കൊടുവള്ളി നിയോജക മണ്ഡലം എം എല്‍ എ. വി.എം ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നരിക്കുനി പഞ്ചായത്ത് പ്രസിടന്റ്റ് പി.ശശീന്ദ്രന്‍ മാസ്റ്റര്‍, മര്‍കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസി , നരിക്കുനി പഞ്ചായത്ത് മെമ്പര്‍ എം.ഖാദര്‍ മാസ്റ്റര്‍, കെ.പി അബ്ദുള്ള മാസ്റ്റര്‍, പി.പി. ഹമീദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
കേന്ദ്ര മദ്രസ നവീകരണഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച നജതുല്‍ മുഅമിനീന്‍ മദ്രസ ലൈബ്രറിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്തി.

Video : Congratulation ceremony for 2012 Winners  and N.M Madrasa Library Inauguration

Phto: M.L.A VM Ummer Master Inaugurating N.M Madrassa Library Kodoly Odupara

Photo: Inside N.M Madrassa Library Kodoly Odupara

Photo: Congratulation ceremony for 2012 winners of Kodoly Odupara

Photo: M.L.A VM Ummer Master awarding trophy to Muhammed Irfan PP for his achievement in All India Medical Entrance 2102

Photo: M.L.A V.M Ummer master talking  during the  congratulation ceremony for 2012 winners of Kodoly Odupara

Photo: Narikkuni Panchayth President P Saseendran Master  awarding medal to Ayyub Moosa KP for his achievement in HSE 2102

Photo: C.Muhammed Faizee talking  during the  congratulation ceremony for 2012 winners of Kodoly Odupara

Photo: Narikkuni Panchayath Member Khadar Master talking  during the  congratulation ceremony for 2012 winners of Kodoly Odupara 

Photo: KP Abdulla Master talking  during the  congratulation ceremony for 2012 winners of Kodoly Odupara


Saturday, March 31, 2012

New Bus service through Narikkuni - Odupara - Palangad - Elettil Vattoli route

New Bus service through Narikkuni - Odupara - Palangad - Elettil Vattoli route

നരിക്കുനിയില്‍ നിന്നും ഒടുപാറ -  പാലങ്ങാട് വഴി എളേറ്റില്‍ വട്ടോളിയിലെക്ക് ബസ്‌ സര്‍വീസ്‌ ആരംഭിച്ചു

Time schedule of newly started bus through Narikkuni - Odupara - Palangad - Vattoli route
പുതുതായി സര്‍വീസ്‌  ആരംഭിച്ച ബസ്‌ സമയം  

 Peoples from Kodoly Odupara welcoming new bus started service through Narikkuni - Odupara - Palangad - Elettil Vattoli route.
നരിക്കുനിയില്‍ നിന്നും ഒടുപാറ - പാലങ്ങാട് വഴി എളേറ്റില്‍ വട്ടോളിയിലെക്ക് സര്‍വീസ്‌ ആരംഭിച്ച ബസ്സിന് ഒടുപാറയില്‍ വെച്ച് നാട്ടുകാര്‍ സ്വീകരണം നല്‍കുന്നു.

 
Video: Peoples from Kodoly Odupara welcoming new bus started service through Narikkuni - Odupara - Palangad - Elettil Vattoli route.

നരിക്കുനിയില്‍ നിന്നും ഒടുപാറ -  പാലങ്ങാട് വഴി എളേറ്റില്‍ വട്ടോളിയിലെക്ക് സര്‍വീസ്‌ ആരംഭിച്ച ബസ്സിന് ഒടുപാറയില്‍ വെച്ച് നാട്ടുകാര്‍ സ്വീകരണം നല്‍കുന്നു. 

Ishk -e- Rasool 2012 - Milaad Sherif in Odupara - നബിദിനാഘോഷം 2012 ഒടുപാറ

Some photos and videos from the Milaad sherif celebrations under Najathul Muamineen Madrassa Kodoly Odupara. 

നജാത്തുല്‍ മുഅമിനീന്‍ മദ്രസ - കൊടോളി ഒടുപാറയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിനാഘോഷ പരിപാടിയില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍




 Ishke Rasool 2012 Odupara a view from Milad Rali
നബിദിന റാലിയില്‍ നിന്ന് ഒരു ദൃശ്യം

 Milad Rali approching Parasseri Mukku
നബിദിന റാലി പരശ്ശെരിമുക്കില്‍ എത്തിയപ്പോള്‍ 

 Ishke Rasool 2012 Odupara a view from Milad Rali
നബിദിന റാലിയില്‍ നിന്ന് ഒരു ദൃശ്യം

 Miladd Rali passing through Kodoly vayal
നബിദിന റാലി കൊടോളി വയലിലൂടെ കടന്നു പോകുന്നു 

 
Video: Duff program during Milaad Rali (ദഫ്മുട്ട്)


Video: Milaad Rali approaching Kodoly (നബിദിന റാലി കൊടോളിയില്‍ എത്തിയപ്പോള്‍)

 
Video: Mappila song by Ismail Kadannalott
മാപ്പിളപ്പാട്ട് - ഇസ്മായില്‍ കടന്നലോട്ട് 
 
 
Video: Mappila song by Jafar Parambil
മാപ്പിളപ്പാട്ട് - ജാഫര്‍ പറമ്പില്‍

  
Video: Mappila song by KP Abdulla Master Kodoly
മാപ്പിളപ്പാട്ട് - കെ. പി. അബ്ദുള്ള മാസ്റ്റര്‍ കൊടോളി

 
Video: Mappila song by Muhammed Koya Master Kodoly
മാപ്പിളപ്പാട്ട് - മുഹമ്മദ്‌ കോയ മാസ്റ്റര്‍ കൊടോളി

   
Video: Mappila song by P.P.M Kodoly
മാപ്പിളപ്പാട്ട് -പി.പി.എം‍ കൊടോളി 

 
Video: Mappila song by Jasid EP Kodoly
മാപ്പിളപ്പാട്ട് - ജാസിദ്‌ ഇ.പി

 
Video: Mappila song by Muhammedali P
മാപ്പിളപ്പാട്ട് - മുഹമ്മദാലി. പി 

  
 Video: Mappila song by Haris, Gafoor, Jasid
മാപ്പിളപ്പാട്ട് - ഹാരിസ്‌ പി, ഗഫൂര്‍ സി, ജാസിദ്‌ ഇ.പി  

 Video: Mappila song by Ayyub Moosa
മാപ്പിളപ്പാട്ട് - അയ്യൂബ് മൂസ കെ.പി 

  Video: Mappila song by Hameed OP
മാപ്പിളപ്പാട്ട് - ഹമീദ്‌ ഒ.പി 

  Video: Mappila song by Suhail OP
മാപ്പിളപ്പാട്ട് - സുഹൈല്‍ ഒ.പി 

 Video: Speech by Ismayil Kadannalott
പ്രസംഗം -  ഇസ്മായില്‍ കടന്നലോട്ട്
  

Wednesday, February 8, 2012

4/FEB/2012
4/FEB/2012
4/FEB/2012
4/FEB/2012
4/FEB/2012
4/FEB/2012
4/FEB/2012

Wednesday, June 1, 2011

Kodoly Odupara Honouring Civil Service Rank Holder Dr. KPA Illyas - സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കെ.പി.എ. ഇല്യാസിന് ജന്മനാട്ടില്‍ സ്വീകരണം

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടി നാടിന്‍റെ അഭിമാനമായി മാറിയ നരിക്കുനി കൊടോളി ഒടുപാറ ഡോ. കെ.പി.എ. ഇല്യാസിന് ജന്മനാട്ടില്‍ സ്വീകരണം നല്‍കി. ഇല്‍യാസ് ആദ്യക്ഷരം കുറിച്ച കൊടോളി ജനകീയ എ. എല്‍. പി. സ്കൂളില്‍ വെച്ച്  മെയ് 31-ന് വൈകിട്ട് 4-ന് പ്രദേശത്തെ കാരണവരായ ഒ. പി. കോയ സാഹിബ് ഇല്യാസിനെ ഹാരാര്‍പ്പണം  നടത്തി  സ്വീകരിച്ചതോടെ ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചു.വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇല്യാസിനെ ഘോഷ യാത്രയായി കൊടോളിയില്‍ ഒരുക്കിയ വേദിയിലേക്ക് ആനയിച്ചു.
തുടര്‍ന്ന് നടന്ന അനുമോദന ചടങ്ങ്  നരിക്കുനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ശശീന്ദ്രന്‍ അധ്യക്ഷതയില്‍ എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്തു. കളക്ടര്‍ പി.ബി. സലീം മുഖ്യാതിഥിയായിരുന്നു. കുന്ദമംഗലം എം. എല്‍. എ. പി. ടി. എ. റഹീം നാട്ടുകാരുടെ സ്നേഹോപഹാരം ഇല്യാസിനു കൈമാറി. ജില്ലാ പഞ്ചായത്ത്  അംഗം ഐ.പി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സി.പി. ലൈല,നരിക്കുനി ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ സി.പി. ലൈല, എം.അബ്ദുള്‍ഖാദര്‍, പ്രശസ്ത സാഹിത്യകാരന്‍ പി.കെ. പാറക്കടവ്, കുട്ടംബൂര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപിക കെ.കെ. വിലാസിനി, എം.ആര്‍. ആലിക്കോയ, പി. മൂസക്കുട്ടി, സി.ബാലന്‍, വി.കെ. ഗോപാലന്‍, പി. വസന്തകുമാരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്വാഗതസംഘം ജന. കണ്‍വീനര്‍ ഒ.പി. അബ്ദുറഹിമാന്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ സി. മോഹനന്‍ നന്ദിയും പറഞ്ഞു.

ഒ. പി. കോയ സാഹിബ് ഇല്യാസിനെ ഹാരാര്‍പ്പണം  നടത്തി  സ്വീകരിക്കുന്നു
ഘോഷയാത്രക്ക്‌ തയ്യാറെടുക്കുന്ന നാട്ടുകാര്‍

ജില്ലാ കളക്ടര്‍ പി.ബി. സലീം സംസാരിക്കുന്നു

ഇല്യാസ് സംസാരിക്കുന്നു

Friday, September 10, 2010

RAMZAM IN ODUPARA - ചില റംസാന്‍ വിശേഷങ്ങള്‍ - ഒടുപാറ

ചില റംസാന്‍ വിശേഷങ്ങള്‍ - ഒടുപാറ
 
പുണ്ണ്യങ്ങളുടെ പൂക്കാലമായ റമളാന്‍ മാസം നമ്മോട് വിട പറഞ്ഞു. നമ്മുടെ നാട്ടിലെ ചില റമളാന്‍ വിശേഷങ്ങള്‍ ഇവിടെ പങ്കു വെക്കുന്നു.

ഈ വര്‍ഷം മറ്റുള്ള രാജ്യങ്ങളില്‍ നോമ്പ് ആരംഭിച്ച് ഒരു ദിവസം കഴിഞ്ഞാണ് കേരളത്തില്‍ മാസപ്പിറവി കണ്ടത്. അതിനാല്‍ നമുക്ക് 29 നോമ്പ് മാത്രമേ ഈ പ്രാവശ്യം ലഭിചുള്ളൂ. ഈ പ്രാവശ്യം മഴയും വെയിലും ഇട കലര്‍ന്ന സുഖകരമായ കാലാവസ്ഥയായിരുന്നു.


നമ്മുടെ നാട്ടില്‍ സാധാരണയായി പുലര്‍ച്ചെ 4 മണിക്ക് ശേഷം എഴുന്നേറ്റ് ഭക്ഷണം കഴിച്ചാണ് നോമ്പ് നോല്‍ക്കാറ്. ഇത്തവണ 4:58 മുതല്‍ 5:02 വരെയായിരുന്നു സുബഹ് ബാങ്കിന്റെ സമയം. കേരളീയരുടെ മുഖ്യ ആഹാരമായ ചോറ് തന്നെയാണ് നോമ്പ് നോല്‍ക്കുമ്പോള്‍ സാധാരണ കഴിക്കുന്നത്. മീന്‍ കറി, പച്ചക്കറി, ഉപ്പേരി, പപ്പടം, മീന്‍ പൊരിച്ചത്, മോര് തുടങ്ങിയ വിഭവങ്ങളുമുണ്ടാകും.

ബന്ദുക്കളെയും സ്നേഹിതരെയും അയല്‍ക്കാരെയും മറ്റും പങ്കെടുപ്പിച്ചു കൊണ്ടുള്ള നോമ്പ് തുറകള്‍ (iftar party) നമ്മുടെ നാട്ടില്‍ പതിവാണ്. നോമ്പ് തുറക്കല്‍ സാധാരണയായി രണ്ടു ഘട്ടമായിട്ടാണ് നടത്തി വരുന്നത്. ആദ്യം കാരക്ക കൊണ്ട് നോമ്പ് തുറന്ന ശേഷം ജ്യൂസുകളും പഴങ്ങളും മറ്റ് പലഹാരങ്ങളും ഉണ്ടാകും.സാധാരണയായി തരിക്കഞ്ഞി, വാഴപ്പഴം ജ്യൂസ്, കൈതച്ചക്ക ജ്യൂസ്, കുവ്വ (arrowroot) തുടങ്ങിയ പാനീയങ്ങളും ആപ്പിള്‍, മുന്തിരി, ഓറഞ്ച്, കൈതച്ചക്ക, തണ്ണി മത്തന്‍ തുടങ്ങിയ പഴങ്ങളും പഴം പൊരിച്ചത്, ഉള്ളി വട, പൊക്ക വട, റൊട്ടി പൊരിച്ചത്, സമൂസ, തുടങ്ങിയ പലഹാരങ്ങളും ഉണ്ടാകും. ഇവ കഴിച്ച ശേഷം മഗ്‌രിബ് നിസ്കാരം നിര്‍വഹിക്കുന്നതോടെ ഒന്നാം ഘട്ടം അവസാനിക്കുന്നു. ഈ വര്‍ഷം എടുത്ത ചില ഫോട്ടോകള്‍ താഴെ കൊടുക്കുന്നു.

നോമ്പ് തുറക്ക് വേണ്ടി പഴങ്ങളും പലഹാരങ്ങളും ഒരുക്കി വെച്ചിരിക്കുന്നു.

തരിക്കഞ്ഞി, പഴം ജ്യൂസ്, പഴം പൊരി, റൊട്ടി പൊരിച്ചത്, ഉള്ളി വട, പൊക്ക വട, ആപ്പിള്‍, മുന്തിരി, നാരങ്ങ, കൈതച്ചക്ക മുതലായവ

മഗ്‌രിബ് നിസ്കാരത്തിനു ശേഷമുള്ള രണ്ടാം ഘട്ടത്തില്‍ സാധാരണയായി പത്തിരി, പൂളക്കറി, കോഴിക്കറി, കോഴി പൊരിച്ചത്, ബീഫ് ഫ്രൈ, മീന്‍ പൊരിച്ചത്, ചപ്പാത്തി, പൂരി, തുടങ്ങിയ വിഭവങ്ങളാണ് ഉണ്ടാകാറ്. ഈയിടെയായി ചില സ്ഥലങ്ങളില്‍ ബിരിയാണിയും ഉണ്ടാകാറുണ്ട്.

പത്തിരി, പൂളക്കറി, കോഴിക്കറി, ബീഫ് ഫ്രൈ, ചപ്പാത്തി, പൂരി,


റമളാന്‍ പതിനേഴാം രാവില്‍ ഒടുപാറയില്‍ വെച്ച് ബദര്‍ അനുസ്മരണം വിപുലമായി ആചരിക്കുന്നു. അതിനെ പറ്റി നാം കഴിഞ്ഞ ബ്ലോഗില്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞു.
ലൈലതുല്‍ ഖദറിന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന റമളാന്‍ ഇരുപത്തെഴാം രാവില്‍ പ്രത്യേക പ്രാര്‍ഥനകള്‍ ഒടുപാറ ജുമാ മസ്ജിദില്‍ വെച്ച് നടന്ന് വരുന്നു. ആ‍ ദിനത്തില്‍ വീടുകളില്‍ മധുര പലഹാരങ്ങള്‍ ഉണ്ടാക്കുന്ന പതിവുമുണ്ട്.



ഏവര്‍ക്കും ഒരായിരം പെരുന്നാള്‍ ആശംസകളോടെ

Habeebu Rahman PP Odupara